Malayalam lyrics

ആടാനൊരൂഞ്ഞാലാ ആനന്ദപ്പൊന്നൂഞ്ഞാല
ഈ കൈകള്‍ ആടാനൊരൂഞ്ഞാലാ
ആടാനൊരൂഞ്ഞാലാ ആനന്ദപ്പൊന്നൂഞ്ഞാല
ഈ കൈകള്‍ ആടാനൊരൂഞ്ഞാലാ
മധുമാസനന്ദനപ്പൂഞ്ചോല എന്റെ
അനുരാഗസുന്ദര തേൻചോല
അവിടത്തെക്കാത്തു ഞാന്‍ കല്‍പ്പടവില്‍
കവിതയും മൂളി വന്നിരുന്നു
ആടാനൊരൂഞ്ഞാലാ ആനന്ദപ്പൊന്നൂഞ്ഞാല
ഈ കൈകള്‍ ആടാനൊരൂഞ്ഞാലാ
ശീതള കിരണനും താരകള്‍ക്കും ഇന്നു
ശിശിരനിലാവില്‍ രാസലീല
മുകളില്‍ നക്ഷത്രപ്പൂങ്കാവില്‍
മുഴങ്ങീ മുരളീഗാനമേള
ആടാനൊരൂഞ്ഞാലാ ആനന്ദപ്പൊന്നൂഞ്ഞാല
ഈ കൈകള്‍ ആടാനൊരൂഞ്ഞാലാ

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: പി ഭാസ്ക്കരൻ

Singer: ആർ ഉഷ

Film/album: ദേവദാസ്

Explore this song