Malayalam lyrics
ആ രാഗം മധുമയമാം രാഗം ആ നാദം അനുപമ ലയകര നാദം ലാളനമായ് നിരാമയമാം പരാഗണമായ് (2) ഉദയരാഗ വരപതംഗം ഉണരുകയായ് എൻ അരിയ ഹൃദയമന്ത്രപദതരങ്ങൾ ഉണരുകയായ് വിദൂരതയിൽ... ആ രാഗം മധുമയമാം രാഗം ആ നാദം അനുപമ ലയകര നാദം പൊൻചിലമ്പൊലികളാർന്ന മന്മഥവിനോദതാളം മന്ദമാരുതകരങ്ങൾ ചേർന്ന മതിമോഹജതിയായ് ഹംസങ്ങൾ താനവർണ്ണങ്ങളാടി ആനന്തനംതനംതം (നംതനംതം) താളങ്ങളേറ്റു പൊൻവീണ പാടി ആനന്തനംതനംതം (നംതനംതം) പഞ്ചേന്ദ്രിയങ്ങൾ തേടും ആനന്ദകണം ആത്മാവും ഒരു സംഗീതമായ് ആ രാഗം മധുമയമാം രാഗം ആ നാദം അനുപമ ലയകര നാദം കൈരവങ്ങളിലനാദി മൗനം അണുവായ് അലിഞ്ഞു സാഗര തിരയിൽ ആദിരൂപം ഇതളായ് അലഞ്ഞു കാലങ്ങൾ രൂപ ഭേദങ്ങൾ ആടി ആനന്തനംതനംതം (നംതനംതം) ശൈലങ്ങൾ ചാരു നീഹാരമാടി ആനന്തനംതനംതം (നംതനംതം) പ്രേമോദയങ്ങൾ ചൂടുമീ ഏകാന്തതയിൽ ആലോലമൊരു മല്ലീലതയിൽ ആ രാഗം മധുമയമാം രാഗം ആ നാദം അനുപമ ലയകര നാദം ലാളനമായ് നിരമയമാം പരാഗണമായ് ഉദയരാഗ വരപതംഗം ഉണരുകയായ് എൻ അരിയ ഹൃദയമന്ത്രപദതരങ്ങൾ ഉണരുകയായ് വിദൂരതയിൽ.... ആ രാഗം മധുമയമാം രാഗം ആ നാദം അനുപമ ലയകര നാദം
Song video
Song information
Music: ശരത്ത്
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Raaga: ഹംസധ്വനി
Film/album: ക്ഷണക്കത്ത്
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ക്ഷണക്കത്ത്
- Composer: ശരത്ത്
- Lyricist: കൈതപ്രം