Malayalam lyrics

ആ...
അഷ്ടപദീപദ മധുരം കോരി
ആയിരം ദീപപ്രഭയില്‍ മുങ്ങി
അമ്പലനടയില്‍ ഒഴുകി വരുന്നൊരു
അനുപമ സൗന്ദര്യമേ
അനുപമ സൗന്ദര്യമേ
(അഷ്ടപദീപദ...)
ആ....
നിന്നളിവേണിതന്‍ നീര്‍മണിമുത്തിനാല്‍ ‌
ഭൂമിയും കോരിത്തരിക്കേ‌
പ്രദക്ഷിണവീഥിയില്‍ നില്‍ക്കുമീ ദാസനേ
കണ്ണിനാല്‍ തഴുകയില്ലേ
കടക്കണ്ണെന്നിലലിയുകില്ലേ
(അഷ്ടപദീപദ...)
ആ....
നിന്‍ വിരല്‍ തുമ്പിനാല്‍ ചന്ദനതിലകമെന്‍
നെറ്റിയില്‍ ചാര്‍ത്തിത്തരില്ലേ
നിന്‍ തളിര്‍ച്ചുണ്ടിലെ തേനണിമന്ത്രമായ്
എന്നെ നീ മാറ്റുകില്ലേ
നീ എൻ മനം കാണുകില്ലേ
(അഷ്ടപദീപദ...)
ആ....

Song video

Watch on YouTube

Song information

Music: പി കെ മനോഹരൻ

Lyricist: പൂവച്ചൽ ഖാദർ

Singer: പി ജയചന്ദ്രൻ

Film/album: കാദംബരി

Explore this song