Malayalam lyrics

അമ്പാടിക്കണ്ണാ കാർവർണ്ണാ
പാദാരവിന്ദം തേടുന്നേ
കണികാണുവാൻ കഥ ചൊല്ലുവാൻ
പീതാംബരാ   (അമ്പാടി)
 
ഭക്തിയാൽ തൊഴുകയ്യുമായ് നിന്നു 
തൃപ്തയായ് മനശ്ശാന്തിയായ്
തവശക്തിയാൽ മമമുന്നിലായ്
തവശക്തിയാൽ മമമുന്നിലായ്
ഒരു സത്യമാണഖിലാണ്ഡവും  (അമ്പാടി)
 
കാൽച്ചിലമ്പൊലി കേൾക്കുവാൻ
കാതോർത്തു നിന്നു ജനാർദ്ദനാ (കാൽ)
തവ കാൽക്കൽ വീണു വിതുമ്പിയാൽ
തവ കാൽക്കൽ വീണു വിതുമ്പിയാൽ
നീ വേണുഗാനമുതിർക്കണേ  (അമ്പാടി)

Song video

Watch on YouTube

Song information

Music: രഘു കുമാർ

Lyricist: വിജയൻ

Singer: പി സുശീല

Film/album: ഇത്രമാത്രം

Explore this song