Malayalam lyrics
തര രാ...ര രാ....ര രാ..ര തര രാ...ര രാ....ര രാ..ര തര രാ...ര രാ....ര രാ..ര അ അ അ........അ അ......അ അ അ... അ അ അ.... അ....അ ... അ അ അനുരാഗലോലഗാത്രി വരവായി നീലരാത്രി നിനവിന് മരന്ദചഷകം നിനവിന് മരന്ദചഷകം നെഞ്ചില് പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി] ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി മാരന്റെ കോവില് തേടി മായാമയൂരമാടി മായാമയൂരമാടി........ ഒളി തേടി നിലാപ്പൂക്കള് ഒളി തേടി നിലാപ്പൂക്കള് വീഴുന്നു നിന്റെ കാല്ക്കല് [അനുരാഗലോലഗാത്രി] സ്വരഹീനവീണയില് നീ ശ്രുതി മീട്ടി മഞ്ജുവാണീ.. ഈ മാറില് മുഖം ചേര്ത്തു സുരലോകമൊന്നു തീര്ത്തു സുരലോകമൊന്നു തീര്ത്തു.. ഉതിരുന്നു മന്ദമന്ദം ഉതിരുന്നു മന്ദമന്ദം ദ്യുതി നിന് മുഖാരവിന്ദം [അനുരാഗലോലഗാത്രി]
Song video
Song details
Music: നൗഷാദ്
Raaga: ഗൗരിമനോഹരി
Film/album: ധ്വനി
- Singer: കെ ജെ യേശുദാസ്പി സുശീല
- Film / album: ധ്വനി
- Composer: നൗഷാദ്
- Lyricist: യൂസഫലി കേച്ചേരി