Malayalam lyrics
പതിനേഴിലെത്തിയ പരുവം കണ്ടാല്കൊതിക്കുന്ന പരുവം ആടാത്തമനവും തേടാത്തമിഴിയും കൂടെപ്പോരുന്ന പരുവം പതിനേഴിലെത്തിയ പരുവം മധുവേന്തിയ താലവുമായി മലര്മാസരാവുകള് വന്നണയും പ്രണായാകുലനായ് പ്രിയമാനസനും രാഗവേദിയിതില് വേണുവൂതിയൊരു രാവില് വന്നണയും പതിനേഴിലെത്തിയ പരുവം.... മതിമോഹനഗാനവുമായി മദിരോത്സവവേളകള് വരവായി പ്രിയതോഴികളേ മധുരാംഗികളേ മാരിവില്ലിന് മണിത്തേരില് വന്ന മധുമാസവേളയിതേ പതിനേഴിലെത്തിയ പരുവം.....
Song details
വർഷം: 1968
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: എസ് ജാനകി
വരികൾ: ശ്രീദേവി
Album: അഞ്ചു സുന്ദരികൾ
- Singer: എസ് ജാനകി
- Film / album: അഞ്ചു സുന്ദരികൾ
- Composer: എം എസ് ബാബുരാജ്
- Lyricist: യൂസഫലി കേച്ചേരി