Malayalam lyrics
അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തക താ അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില് പേറ്റു നോവിൻ പേരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലെ ചതിച്ചേ തക തക താ മാനത്തുയർന്ന മനക്കോട്ടയല്ലെ തകർന്നേ തക തക താ തകർന്നിടത്തൊരു തരി തരിയില്ല പൊടിയില്ല പുകയുമില്ലേ തക തക താ (മാനത്തുയർന്ന) കാറ്റിന്റെ ഉലച്ചിലിൽ ഒരു വള്ളി കുരുക്കിൽ കുരലൊന്നു മുറുകി തടി ഒന്നു ഞെരിഞ്ഞു ജീവൻ ഞരങ്ങി തക തക താ
Song video
Song information
Music: എം ജി രാധാകൃഷ്ണൻ
Lyricist: കാവാലം നാരായണപ്പണിക്കർ
Singer: നെടുമുടി വേണു
Film/album: സർവകലാശാല
Explore this song
- Singer: നെടുമുടി വേണു
- Film / album: സർവകലാശാല
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: കാവാലം നാരായണപ്പണിക്കർ