Malayalam lyrics
സ്ത്രീ: വർണ്ണവും നീയെ വസന്തവും നീയെ വർഷവും നീയെ ഹർഷവും നീയെ ഗാനവും നീയെ ഗഗനവും നീയെ സാഗരം നീയെ സായൂജ്യം നീയെ പുരുഷൻ: വർണ്ണവും നീയെ വസന്തവും നീയെ വർഷവും നീയെ ഹർഷവും നീയെ ഗാനവും നീയെ ഗഗനവും നീയെ സാഗരം നീയെ സായൂജ്യം നീയെ വർണ്ണവും നീയെ വസന്തവും നീയെ ഉഷസ്സിൻ അമ്പല മണിദീപ ചലനം ഉണരും നിൻ കണ്ണിലതിൻ പ്രതിഫലനം ഉഷസ്സിനെ തൊഴുമോ ദേവിയേ തൊഴുമോ ? ഉത്തരമദ്വൈത ചിന്തയായൊഴുകീ ഉഷസ്സു നീ തന്നെയല്ലോ എന്റെ മനസ്സും നീതന്നെയല്ലോ ? വർണ്ണവും നീയെ വസന്തവും നീയെ ഉറക്കം ലാളിക്കും മമസ്വപ്ന ഗാനം ഉണരും നേരത്ത് നിൻനാവിലുണരും എനിക്കു ചിരിക്കാൻ നിൻ ചുണ്ടു വേണം എനിക്കെന്തും കാണാൻ നിൻ മിഴിപ്പൂക്കൾ വേണം പ്രഭവം നീ തന്നെയല്ലോ എന്റെ പ്രപഞ്ചം നീ മാത്രമല്ലോ ഒരുമിച്ച്: വർണ്ണവും നീയെ വസന്തവും നീയെ വർഷവും നീയെ ഹർഷവും നീയെ ഗാനവും നീയെ ഗഗനവും നീയെ സാഗരം നീയെ സായൂജ്യം നീയെ
Song video
Song details
വർഷം: 1977
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്, എസ് ജാനകി
വിശദവിവരങ്ങൾ: അഡ്മിൻ
Album: അപരാജിത
- Singer: കെ ജെ യേശുദാസ്
- Singer: എസ് ജാനകി
- Film / album: അപരാജിത
- Composer: എ ടി ഉമ്മർ
- Lyricist: ശ്രീകുമാരൻ തമ്പി