Malayalam lyrics

വന്ദേ മുകുന്ദ ഹരേ
ജയ ശൗരേ..
സന്താപ ഹാരി മുരാരേ
ദ്വാപര ചന്ദ്രികാ..
ചര്‍ച്ചിതമാം നിന്റെ, ദ്വാരകാപുരിയെവിടേ?
പീലിത്തിളക്കവും..
കോലക്കുഴല്‍പ്പാട്ടും
അമ്പാടിപ്പൈയ്ക്കളും എവിടെ?
ക്രൂര നിഷാദ ശരം കൊണ്ടു നീറുമീ
നെഞ്ചിലെന്‍ ആത്മ പ്രണാമം
പ്രേമ സ്വരൂപനാം സ്നേഹ സതീര്‍ത്ഥ്യന്റെ
കാല്‍ക്കലെന്‍ കണ്ണീര്‍ പ്രണാമം

Song details

വർഷം: 1993

സംഗീതം: എം ജി രാധാകൃഷ്ണൻ

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകർ: എം ജി രാധാകൃഷ്ണൻ

രാഗം: സാമന്തമലഹരി

അഭിനേതാക്കൾ: മോഹൻലാൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ, രേവതി

വിശദവിവരങ്ങൾ: ആദർശ്‌ കെ ആർ, ദുബായ്‌

വിഡിയോ: aryakalyani

Album: ദേവാസുരം