Malayalam lyrics
പോയ മാത്രകൾ സ്നേഹയാത്രയിൽ തന്നൊരീ നിറങ്ങളൊന്നായ് മായ്കയോ നീലരാവിതൾ തേടുമീമനം ഏകതാരമായ് എരിഞ്ഞേ തീരുമോ കാണാത്ത ദൂരമായകന്നുവോ മോഹങ്ങൾ പോയ് ഈ യാത്രയിൽ നാമെന്തിനോ നിന്നോർമ്മയിൽ നീറുന്നു ഞാൻ ഇന്നെന്തിനോ എൻ ജീവനേ വാ വാ നീ വാ ഉയിർ വാടാതെ വാ കാണാലോകത്തെ കാണുവാൻ എന്നെന്നുമെൻ കണ്ണായിവാ ഏകാകിയായ് ഞാനീ വഴി നിന്നീടവേ കൂട്ടായി വാ രാവുമായവേ മൂകവാനിലെ ഓരിതൾ കിനാവ് തെന്നെ വീണുവോ പൊൻനിലാവിനെ ഒന്ന് കാണുവാൻ കാത്തു കാത്തു നിന്ന് മൗനം ചൂടിയോ നിൻ നോക്കിനായ് മനം കൊതിച്ചിതാ എൻ നെഞ്ചിലെ നോവോർമ്മകൾ മായ്ച്ചീടുവാൻ ഏതോ വെയിൽ തീരങ്ങളിൽ നീയെത്തുവാൻ കാത്തിരുന്നു ഞാൻ വാ വാ നീ വാ
Song video
Song details
വർഷം: 2026
സംഗീതം: ഹിഷാം അബ്ദുൾ വഹാബ്
ഗാനരചന: അരുൺ ആലാട്ട്
ഗായകർ: ഹിഷാം അബ്ദുൾ വഹാബ്, അനില രാജീവ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: മധുവിധു
- Singer: ഹിഷാം അബ്ദുൾ വഹാബ്
- Singer: അനില രാജീവ്
- Film / album: മധുവിധു
- Composer: ഹിഷാം അബ്ദുൾ വഹാബ്
- Lyricist: അരുൺ ആലാട്ട്