Malayalam lyrics
ഉത്തരമഥുരാപുരിയില്.......മദനോത്സവമഥുരാപുരിയില്.... നൃത്തകലയുടെ നിധിയായ്.... വാസവദത്ത വാണിരുന്നൂ... ഉത്തരമഥുരാപുരിയില്.... ഉത്തരമഥുരാപുരിയില്.... ഉത്തരമഥുരാപുരിയില് മദനോത്സവമഥുരാപുരിയില്.... നൃത്തകലയുടെ നിധിയായ് വാസവദത്ത വാണിരുന്നൂ... ഉത്തരമഥുരാപുരിയില്.... തധികിണതോം തധികിണതോം തധികിണതോം താ തധികിണതോം തധികിണതോം താ തധികിണതോം താ തകധിമിതാം തകിടതാം തകതാം തതാം താം തകിടതധകിടതാം തിത്തകിടതാം തരികിടതാം തധികിണതോം തധികിണതോം തധികിണതോം തത്തതരികിടതാം തിത്തരികിടതാം തധികിടതാം തധികിണതോം തധികിണതോം തധികിണതോം തത്തതരികിടതാം തിത്തരികിടതാം തധികിടതാം തധികിണതോം തധികിണതോം തധികിണതോം നാലമ്പലങ്ങളില് രാജാങ്കണങ്ങളില്..ആ...ആ.... നാലമ്പലങ്ങളില് രാജാങ്കണങ്ങളില് നവരാത്രിനര്ത്തനമേടകളില്... രതിസുഖസാരേ പാടീ..... രതിസുഖസാരേ പാടീ അവള് മദനനൃത്തമാടീ...... ഉത്തരമഥുരാപുരിയില്....... തധിധതരികിടതോം തിത്തരികിടതോം തത്തതരികിടതോം തിത്തരികിടതോം തധിംഗിടിത തധിംഗിടിത തധിംഗിടതാ അവളുടെ അസുലഭതാരുണ്യം.... അംഗോപാംഗലാവണ്യം... (അവളുടെ അസുലഭ.....) ചക്രവര്ത്തിമാര് കൊതിച്ചൂ.... ചക്രവര്ത്തിമാര് കൊതിച്ചൂ അവിടേയ്ക്കു രത്നമഞ്ചലുകള് കുതിച്ചൂ.... വാസവദത്തയുടെ ഗോപുരനടയില് വ്യാളീമുഖങ്ങളുയര്ന്നൂ.... ഉത്തരമഥുരാപുരിയില്.... അവളുടെ യൌവ്വനം തകര്ന്നപ്പോള് അവര് അവളെ വേശ്യയെന്നു വിളിച്ചു... കരചരണങ്ങളരിഞ്ഞു അവളെ ചുടലക്കാട്ടിലെറിഞ്ഞു.. അന്ത്യോദകവുമായ് ഒരു ചക്രവര്ത്തിയും അവിടേയ്ക്കു ചെന്നില്ലാ... ഉദയഭാസ്കരബിംബം പോലുള്ളൊ- രുപഗുപ്തനല്ലാതെ... അന്നൊരുപഗുപതനല്ലാതെ... സംഘം ശരണം ഗച്ഛാമി... ധര്മ്മം ശരണം ഗച്ഛാമി.. സംഘം ശരണം ഗച്ഛാമി... ഉപഗുപ്തനല്ലാതേ.... സംഘം ശരണം ഗച്ഛാമി... ബുദ്ധം ശരണം ഗച്ഛാമി.. ധര്മ്മം ശരണം ഗച്ഛാമി... ഉപഗുപ്തനല്ലാതേ.... സംഘം ശരണം ഗച്ഛാമി... ഉപഗുപ്തനല്ലാതേ.... ധര്മ്മം ശരണം ഗച്ഛാമി...
Song video
Song details
വർഷം: 1973
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്, പി സുശീല, കോറസ്
രാഗം: രാഗമാലിക (ഷണ്മുഖപ്രിയ, ബിലഹരി)
വർഗ്ഗീകരണം: അർദ്ധ ശാസ്ത്രീയഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ, ജയഭാരതി
വിശദവിവരങ്ങൾ: jayesh.krishnan
വിഡിയോ: ഗാനസ്നേഹി
Album: ഇന്റർവ്യൂ
- Singer: കെ ജെ യേശുദാസ്
- Singer: പി സുശീല
- Singer: കോറസ്
- Film / album: ഇന്റർവ്യൂ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വയലാർ രാമവർമ്മ