Malayalam lyrics
തുലാവര്ഷമേഘങ്ങള് തുള്ളിയോടും വാനം(3) തൂമതൂവും ഞാറ്റുവേല പൂവിരിയും കാലം പൂവിരിയും കാലം പൂവിരിയും കാലം കാലം കാലം പൂവിരിയുംകാലം (തുലാവര്ഷ...) മലരോടു മലര്പൊഴിയും മലയോരക്കാവു മലയോരക്കാവ് മലയോരക്കാവ് മണിയോടു മണികിലുങ്ങും മണിമലയാറ് മണിമലയാറ് മണിമലയാറ് ഈവര്ഷ കാലം ഹൃദയാനുകൂലം തുടികൊട്ടിപ്പാടും മോഹം തുളുമ്പുന്നു രാഗം.. ഓ...ഓ (തുലാവര്ഷ...) കുളിരോടു കുളിര്ചൊരിയും കുറുമൊഴിത്തെന്നല് തിരിയോടു തിരികൊളുത്തും അരിയാമ്പല് പൂക്കള് കതിര്സ്നേഹവര്ഷം വിടര്ത്തുന്നു ഹര്ഷം തുടികൊട്ടിപ്പാടും മോഹം തുളുമ്പുന്നു രാഗം... ആ...ആ.... (തുലാവര്ഷ...)
Song details
വർഷം: 1972
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: എസ് ജാനകി, പാലാ തങ്കം
വരികൾ: ജയലക്ഷ്മി രവി, ശ്രീദേവി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: അന്വേഷണം
- Film / album: അന്വേഷണം
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി