Malayalam lyrics
തുടക്കം ചിരിയുടെ മുഴക്കം ഒടുക്കം കണ്ണീരിൽ കലക്കം ചിരിക്കൂ മഴവില്ലു പോലെ കരയണം ഇടിമിന്നലോടെ നാളെ കരയണം ഇടിമിന്നലോടെ (തുടക്കം) സംഗീതമായ് തെന്നിയൊഴുകി അന്നു സാഗരമായ് ഞാൻ ഇരമ്പി(2) എല്ലാം ചിരിയുടെ ലഹരിയിലൊതുങ്ങി ഇന്നോ...സർവ്വവുമടങ്ങി... മോഹഭംഗത്തിൻ ഭാവന നടുങ്ങി (തുടക്കം) എത്താത്ത സ്വപ്നമിന്നകലെ തേങ്ങുമേകാന്ത ദുഃഖങ്ങൾ അരികെ ഏതോ ജീവിത വേദാന്തി പാടിയ ഗാനപല്ലവിയായി ഞാനൊരു ഗാനപല്ലവിയായി... (തുടക്കം)
Song details
വർഷം: 1972
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: പ്രേം നസീർ
വിശദവിവരങ്ങൾ: sunny.antony
Album: അന്വേഷണം
- Film / album: അന്വേഷണം
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി