Malayalam lyrics
തെല്ലം തെല്ലം പാടിടാം ഉല്ലാസപ്പൂ ചൂടിടാം മുല്ലപ്പൂവനം പുൽകീടാം പോയി പോയി പോയിടാം പം പം പമ്പയിൽ പുലരിക്കാറ്റിൻ ഊഞ്ഞാലിൽ ആഹാഹാ ..ആഹാഹാ (തെല്ലം ...) ഓടിയാടും തെന്നൽ മൂളും ഈണം കേട്ടിടാം കാറ്റിലാടും പൂക്കൾ തുള്ളും താളം കൊണ്ടിടാം (2) സൂര്യരാഗം പാടുമ്പോൾ പൂവനം ചാഞ്ചാടുമ്പോൾ (2) കാട്ടിലാരോ ആടുമേതോ ഉത്സവത്തിൻ നർത്തനം പോയി പോയി പോയിടാം പം പം പമ്പയിൽ.. പുലരിക്കാറ്റിൻ ഊഞ്ഞാലിൽ ആഹാഹാ ..ആഹാഹാ (തെല്ലം ...) മേലെക്കാണും മാരിവില്ലിൻ ഹർഷം കൊണ്ടിടാം നീളെ വീഴും നീർമുത്തിൻ മണിമേളം പങ്കിടാം (2) നീലവാനം കാണുമ്പോൾ തോണി മെല്ലെ നീങ്ങുമ്പോൾ(2) വീണ്ടുമാരോ പാടുമേതോ ഉത്സവത്തിൻ കീർത്തനം പോയി പോയി പോയിടാം പം പം പമ്പയിൽ.. പുലരിക്കാറ്റിൻ ഊഞ്ഞാലിൽ ആഹാഹാ ..ആഹാഹാ (തെല്ലം ...)
Song video
Song details
വർഷം: 1985
സംഗീതം: ജെറി അമൽദേവ്
ഗാനരചന: സെബാസ്റ്റ്യൻ പോൾ
ഗായകർ: കെ ബി സുജാത, പ്രീതി, എലിസബത്ത്, നദിൻ, രേണുക, മോളി
വരികൾ: ജിജാ സുബ്രമണ്യൻ
Album: കാണാതായ പെൺകുട്ടി
- Singer: കെ ബി സുജാത
- Singer: പ്രീതി
- Singer: എലിസബത്ത്
- Singer: നദിൻ
- Singer: രേണുക
- Singer: മോളി
- Film / album: കാണാതായ പെൺകുട്ടി
- Composer: ജെറി അമൽദേവ്
- Lyricist: സെബാസ്റ്റ്യൻ പോൾ