Malayalam lyrics

കണ്മണിത്തത്തേ കല്യാണത്തത്തേ
കാണാനഴകുള്ള തത്തേ (2)
കാടു കുളിരുമ്പം കൂടു കുളിരുമ്പം
മാറിലെ ചൂടേൽക്കാൻ വാ നീ (2)
തത്തമ്മേ പൊന്നുതത്തമ്മേ
എൻ്റെ മുത്തല്ലേ നീയെൻ സ്വത്തല്ലേ (2)
(കണ്മണിത്തത്തേ...)
മുരിങ്ങയ്ക്കാ തിന്നു ഞാൻ ആണാകുമ്പം
മുന്താണിക്കുത്തഴിക്കും നിൻ്റെ മുന്താണിക്കുത്തഴിക്കും അയ്യോ
കോഴിയിറച്ചി തൻ ചൂടിൽ നിലാവിലെ
കോഴിയായ് ഞാൻ മാറും
പൂവൻകോഴിയായ് ഞാൻ മാറും കൊക്കരക്കോ
തത്തമ്മേ പൊന്നുതത്തമ്മേ
എൻ്റെ മുത്തല്ലേ നീയെൻ സ്വത്തല്ലേ (2)
(കണ്മണിത്തത്തേ...)
ആ കരുവാട് തിന്നു ഞാൻ ചൂടാകുമ്പം
വേളിച്ചെറുമനാകും നിൻ്റെ വേളിച്ചെറുമനാകും
കള്ളിൻ്റെ ചട്ടി വലിച്ചെറിയാം പൊന്നേ
കണ്ണിലെ ലഹരി മതി നിൻ്റെ കണ്ണിലെ ലഹരി മതി
തത്തമ്മേ പൊന്നുതത്തമ്മേ
എൻ്റെ മുത്തല്ലേ നീയെൻ സ്വത്തല്ലേ (2)
(കണ്മണിത്തത്തേ...)

Song details

വർഷം: 1985

സംഗീതം: ജെറി അമൽദേവ്‌

ഗാനരചന: സെബാസ്റ്റ്യൻ പോൾ

ഗായകർ: കൃഷ്ണചന്ദ്രൻ

വിശദവിവരങ്ങൾ: ബാലമുരളി

Album: കാണാതായ പെൺകുട്ടി