Malayalam lyrics

ക്ഷമിക്കൂ എന്നോട് എല്ലാം ക്ഷമിക്കൂ
ക്ഷമിക്കൂ എല്ലാം ക്ഷമിക്കൂ
ക്ഷമിക്കൂ എല്ലാം ക്ഷമിക്കൂ
എന്നോടുള്ള കോപമെല്ലാം മറക്കൂ
എല്ലാം മറക്കൂ
എന്നോടുള്ള കോപമെല്ലാം മറക്കൂ
എല്ലാം മറക്കൂ
ക്ഷമിക്കൂ എല്ലാം ക്ഷമിക്കൂ
എന്നോടുള്ള കോപമെല്ലാം മറക്കൂ
എല്ലാം മറക്കൂ
കണ്ണേ മുറിവിൻ ഇതളിൽ
പൊതിയാം അധരം മധുരം (2)
മനസ്സിൻ്റെ ചില്ല തന്നിൽ പൂത്തു നിൽക്കും നിന്നിലെ
പരിഭവപ്പൂക്കളെല്ലാം നീ പൊഴിച്ചു മാറ്റവേ
കിനാവുകൾ തളിർത്തിടാൻ ക്ഷമാപണക്കുളിർമലർ ചൂടാൻ
ക്ഷമിക്കൂ എല്ലാം ക്ഷമിക്കൂ
എന്നോടുള്ള കോപമെല്ലാം മറക്കൂ
എല്ലാം മറക്കൂ
കരളേ അഴകിൻ കതിരേ
കവിതേ മലരിൻ കുളിരേ (2)
എത്ര ജന്മമാകിലും നിൻ ജീവനോടു ചേരുവാൻ
ഞരമ്പുകൾക്കുള്ളിലെന്നും ചേർന്നലിഞ്ഞു പോകുവാൻ
മദാലസവികാരങ്ങൾ മനസ്സിലെ പടം പൊഴിച്ചീടാൻ
ക്ഷമിക്കൂ എല്ലാം ക്ഷമിക്കൂ
ക്ഷമിക്കൂ എല്ലാം ക്ഷമിക്കൂ
എന്നോടുള്ള കോപമെല്ലാം മറക്കൂ
എല്ലാം മറക്കൂ
എന്നോടുള്ള കോപമെല്ലാം മറക്കൂ
എല്ലാം മറക്കൂ
ഉം..ഉം...ഉം...ഉം..

Song details

വർഷം: 1985

സംഗീതം: ജെറി അമൽദേവ്‌

ഗാനരചന: സെബാസ്റ്റ്യൻ പോൾ

ഗായകർ: വാണി ജയറാം

വിശദവിവരങ്ങൾ: ബാലമുരളി, വാമദേവൻ

Album: കാണാതായ പെൺകുട്ടി