Malayalam lyrics

തീ മൊഞ്ചും നെഞ്ചാണേ
നെഞ്ചിൽ ഫിയറിൻ പഞ്ചാണേ
ട്രോ പ്പേഴ്സിൻ ബെഞ്ചാണേ
ഇനിമൊത്താ ചേയ്ഞ്ചാണേ
നേരാതെ മുള്ളുവേലിയിൽ തൂങ്ങിനിന്നൊരാ
പാമ്പോ തോളേറുന്നേ
ഗതിപിടിച്ചിടാ കാലം ഈ കാലം
വേണ്ടാതെ വെന്ത ചോറിതാ
തിന്ന മാത്രയിൽ എല്ലിൻ ഗ്യാപ്പേറുന്നേ
കലി കളിച്ചിടും കാലം പേക്കാലം
തീ മൊഞ്ചും നെഞ്ചാണേ
നെഞ്ചിൽ ഫിയറിൻ പഞ്ചാണേ
ട്രോ പ്പേഴ്സിൻ ബെഞ്ചാണേ
ഇനി മൊത്തം ചേയ്ഞ്ചാണേ
ഒഴിയാ ദുരിതം പിരിയാതെ പിന്നിൽ കൂടുമ്പോൾ
മനവും നിനവും പലതായി തീരുന്നേ
അടവും പഴുതും വിധിപോലെ താനെ തേടുമ്പോൾ
അറിയാ വഴികൾ പുതുതല്ലാതാകുന്നേ
കാലങ്ങളായ് കൺപീലിയിൽ
മായാതൊരാ നീർതുള്ളികൾ
മായുന്നൊരാ നേരം അതിന്നാണോ
നെഞ്ചോരമായ് നീറുന്നൊരീ തീജ്വാലകൾ
ആളുന്ന പകലുകളിൽ ഇരവുകളിൽ
നേരാതെ മുള്ളുവേലിയിൽ തൂങ്ങിനിന്നൊരാ
പാമ്പോ തോളേറുന്നേ
ഗതിപിടിച്ചിടാ കാലം ഈ കാലം
വേണ്ടാതെ വെന്ത ചോറിതാ
തിന്ന മാത്രയിൽ എല്ലിൻ ഗ്യാപ്പേറുന്നേ
കലി കളിച്ചിടും കാലം പേക്കാലം
തീ മൊഞ്ചും നെഞ്ചാണേ
നെഞ്ചിൽ ഫിയറിൻ പഞ്ചാണേ
ട്രോ പ്പേഴ്സിൻ ബെഞ്ചാണേ
ഇനി മൊത്തം ചേയ്ഞ്ചാണേ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: അശ്വിൻ റാം

ഗാനരചന: ജിഷ്ണു എം നായർ

ഗായകർ: സിയാ ഉൾ ഹഖ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: മഹാരാജ ഹോസ്റ്റൽ