Malayalam lyrics

തളിരിൽ പൂവിൽ മഴ വീണെഴുതും
നിറമോ മണ്ണിൽ നിറയെ
കാറ്റിൽ മഞ്ഞിൽ വെയിൽ വീണതിരും
നിറമോ പാരിൽ നിറയെ
നീ അലിയും നിറം ഞാൻ കനിവിൻ നിറം
നീ ആകാശ മൗനം ഞാൻ മണ്ണിൻ മണം
നീ പുലരി വിരിയ്ക്കും നിറം ഞാൻ സന്ധ്യയിലൂറും നിറം
നീ കനവിൻ നിറം ഞാനതിൽ നിറയും നിറം
ജനനം നിറം മരണം നിറം
വെളിച്ചം നിറം ഇരുട്ടും നിറം
ജനനം നിറം മരണം നിറം
വെളിച്ചം നിറം ഇരുട്ടും നിറം

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: സാൻഡി

ഗാനരചന: അർജുൻ അംബ

ഗായകർ: എസ് ശരത്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഇരുനിറം