Malayalam lyrics

എന്നുടെ കൂടെ പഠിച്ചു കളിച്ച
പടച്ചോൻ കുട്ടി പറഞ്ഞു പരത്തി
പറയൻ ചേരിയിലുഴുതു മറിച്ച
കലപ്പ കൂലിയില്‍ തൊട്ടൂടാ
കതിരിൽ വെള്ള പൂ വിരിയുമ്പോൾ
ഉടയോൻ വാങ്ങി കലവും തൂവും
കുഴിയിൽ വെന്ത ചെളിച്ചോറുണ്ണാൻ
പുലയൻ കാറ്റവിടോടി കൂടും
ഇനി വേണ്ടാ ഇനി വേണ്ടാ ഇനി വേണ്ടാ മാളോരേ
മലയും ചെറുപുഴയും കാടും
കരയുന്നേ ഞങ്ങൾക്കായി
കതിരിൽ തിരി വെച്ചു മയങ്ങും
പുലരിക്കാറ്റും കേഴുന്നേ
ഇനിയെൻ്റെ കറുപ്പും മോറും
കണ്ടിട്ടെന്നെയളക്കല്ലേ
പണിയായുധമല്ല കയ്യിൽ
പടി കേറ്റണ പുസ്തകമാ
ഇനി വേണ്ടാ ഇനി വേണ്ടാ ഇനി വേണ്ടാ മാളോരേ
ഇനി വേണ്ടാ ഇനി വേണ്ടാ ഇനി വേണ്ടാ മാളോരെ
വഴിയിലെ നിന്നു കരഞ്ഞ കരിനായകളല്ല ഞങ്ങൾ
പടിമേലെ നിന്നു കയർത്ത വരുവായ മനുഷ്യന്മാർ
വരുവായ മനുഷ്യന്മാർ
എന്നുടെ കൂടെ പഠിച്ചു കളിച്ച
പടച്ചോൻ കുട്ടി പറഞ്ഞു പരത്തി
പറയൻ ചേരിയിലുഴുതു മറിച്ച
കലപ്പ കൂലിയില്‍ തൊട്ടൂടാ
കതിരിൽ വെള്ള പൂ വിരിയുമ്പോൾ
ഉടയോൻ വാങ്ങി കലവും തൂവും

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: സാൻഡി

ഗാനരചന: ഷംസുദ്ദീൻ കുട്ടോത്ത്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഇരുനിറം