Malayalam lyrics

അകക്കണ്ണിലെ മുകിൽ കുമ്പിളിൽ നീ അമ്പിളി
എൻ മിഴിപ്പൊയ്കയിൽ നിറയുന്നു നീ കുഞ്ഞമ്പിളീ
പൊന്നണിഞ്ഞാലും പൊട്ടുതൊട്ടാലും
സന്ധ്യവാനിൻ്റെ ചോപ്പുടുത്താലും
അമ്പിളീ നിനക്കെന്നും രാവാണഴക് ഏഴാണക്
അമ്മപ്പകൽ ദൂരെ മറയുമ്പോൾ
ചിമ്മിത്തിരിഞ്ഞവൾ പിരിയുമ്പോൾ
നിന്നെ ചേർക്കുകില്ലേ നെഞ്ചിൽ ചേർക്കുകില്ലേ
അകക്കണ്ണിലെ മുകിൽ കുമ്പിളിൽ നീ അമ്പിളി
എൻ മിഴിപ്പൊയ്കയിൽ നിറയുന്നു നീ കുഞ്ഞമ്പിളീ
വെള്ളാരം കല്ലായ് നിന്നെ എറിഞ്ഞോ
കൺപീലി നിൻ്റെ നനയുന്നതെന്തേ
മിന്നാമിനുങ്ങേ നീയൊന്ന് ചൊന്നാൽ
പൂവാംകുരുന്നിൻ കണ്ണീര് പോവും
രാവുപോലൊരു മകളല്ലേ രാവുപോലൊരു മകളല്ലേ
എല്ലാം മാറിലണയ്ക്കുന്ന മനസ്സില്ലേ
മാറിലണക്കുന്ന മനസ്സില്ലേ
അകക്കണ്ണിലെ മുകിൽ കുമ്പിളിൽ നീ അമ്പിളി
എൻ മിഴിപ്പൊയ്കയിൽ നിറയുന്നു നീ കുഞ്ഞമ്പിളീ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: സാൻഡി

ഗാനരചന: അർജുൻ അംബ

ഗായകർ: എസ് ശരത്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഇരുനിറം