Malayalam lyrics
സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ സുന്ദരമേ സുഖമന്ദിരമേ (2) മഹിമയും എളിമയും ഒരുമയില്‍ അകമേ വാരിയണയ്ക്കും ഗൃഹമേ ചെളിയില്‍ മയങ്ങും മാണിക്യത്തെ ചേർത്തഴകോലും ഗൃഹമേ (മഹിമയും എളിമയും) സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ സുന്ദരമേ മന്ദിരമേ രാജപുത്രപരിലാളിത ഭാഗ്യം കാമം മോഹന ഗൃഹമേ ശാന്തകാന്തി തന്‍ ചക്രമിളക്കുക തെളിയുക മായാതലമേ (രാജപുത്രപരിലാളിത) സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ സുന്ദരമേ മന്ദിരമേ പിച്ച നടക്കും പിഞ്ചു കുമാരനു പെറ്റജ മലരിടും മണിമുറ്റത്തില്‍ (2) അഴകിന്നഴകതു കണ്ടവര്‍ ചെമ്മേ അന്‍പേലും പ്രിയ ദമ്പതിമാര്‍ തന്‍ (2) സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ സുന്ദരമേ സുഖമന്ദിരമേ
Song video
Song details
വർഷം: 1953
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: കമുകറ പുരുഷോത്തമൻ, കവിയൂർ രേവമ്മ, ലളിത
രാഗം: ശുദ്ധസാവേരി
ഹിന്ദുസ്ഥാനി രാഗം: ദുർഗ്ഗ, ലാജ്വന്തി
അഭിനേതാക്കൾ: പ്രേം നസീർ, ലളിത, ടി ആർ ഓമന
വിശദവിവരങ്ങൾ: മാമ്പിള്ളി ജോർജ്ജ്
വിഡിയോ: ഗാനസ്നേഹി
Album: പൊൻകതിർ
- Singer: കമുകറ പുരുഷോത്തമൻ
- Singer: കവിയൂർ രേവമ്മ
- Singer: ലളിത
- Film / album: പൊൻകതിർ
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ