Malayalam lyrics
അഞ്ജനശ്രീധരാ ചാരുമൂര്‍ത്തേ കൃഷ്ണാ അഞ്ജലി കൂപ്പി വണങ്ങീടുന്നേന്‍ കൃഷ്ണാ ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ ആതങ്കമെല്ലാം അകറ്റീടണേ കൃഷ്ണാ ഇന്ദിരാകാന്താ ജഗന്നിവാസാ കൃഷ്ണാ ഇന്നെന്റെയുള്ളില്‍ വിളങ്ങീടണേ കൃഷ്ണാ ഈരേഴുലകിനും ഏകനാഥാ കൃഷ്ണാ ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ കൃഷ്ണാ ഉണ്ണിഗോപാലാ കമല നേത്രാ കൃഷ്ണാ ഉള്ളില്‍ നീ വന്നു വസിച്ചിടേണം കൃഷ്ണാ ഓടക്കുഴല്‍വിളി മേളമോടെ കൃഷ്ണാ ഓടിവരികെന്റെ ഗോപബാലാ അത്യന്ത സുന്ദര നന്ദ സൂനോ കൃഷ്ണാ അത്തല്‍ കളഞ്ഞെന്നെ പാലിക്കേണം...
Song video
Song details
വർഷം: 1953
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: പരമ്പരാഗതം(പൂന്താനം)
ഗായകർ: ഗാനഭൂഷണം ലളിത
വർഗ്ഗീകരണം: ശ്ലോകം
വിശദവിവരങ്ങൾ: Latha Nair (Malayalam Lyrics)
വിഡിയോ: കല്യാണി
Album: പൊൻകതിർ
- Singer: ഗാനഭൂഷണം ലളിത
- Film / album: പൊൻകതിർ
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: പരമ്പരാഗതം(പൂന്താനം)