Malayalam lyrics
പാരിരുള്‍ മൂടി പാതയാകേ ഞാനീ പാരിൻ മീതേ (2) (പാരിരുള്‍ മൂടി..) തീരാതെ കണ്ണീര്‍ ധാരയായ് തീരും ഞാനേ ഭാരമായ് ഞാനീ പാരിൻ മീതേ (2) എന്‍ ആശ വാനില്‍ തീര്‍ത്ത സൗധം എല്ലാം തകര്‍ന്നു വീണുപോയ് മാമക സ്നേഹ ദീപമേ മായുകയാമോ മന്നില്‍ എല്ലാമേ തീരാതെ കണ്ണീര്‍ ധാരയായ് തീരുന്നു ഞാനേ ഭാരമായ് ഞാന്‍ ഈ പാരിൻ മീതേ (2) കുഞ്ചികം പെട്ട പൈങ്കിളി പോലെ പൊരിയും തീയില്‍ വീണു ഞാന്‍ ഇല്ലെനിക്കാരും ആശ്രയം ഇത്തരുണത്തിൽ ഇല്ലേ സഹായം തീരാതെ കണ്ണീര്‍ ധാരയായ് തീരുന്നു ഞാനേ ഭാരമായ് ഞാന്‍ ഈ പാരിൻ മീതേ (2) പാരിരുള്‍ മൂടി പാതയാകേ ഞാന്‍ ഈ പാരിൻ മീതേ (2)
Song video
Song details
വർഷം: 1953
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: ഗാനഭൂഷണം ലളിത
വരികൾ: ശ്രീദേവി, മാധവഭദ്രൻ
Album: പൊൻകതിർ
- Singer: ഗാനഭൂഷണം ലളിത
- Film / album: പൊൻകതിർ
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ