Malayalam lyrics
പാടൂ മാനസമേ പാടൂ പാടൂ മാനസമേ പാടൂ ഹാ മോഹനമായ് ആനന്ദം നല്‍കിടുവാന്‍ പ്രാണേശന്‍ പോരും മാനസമേ പാടൂ ഹാ മാനസമേ പാടൂ പാടൂ മാനസമേ പാടു മണിവീണാനാദം പോല്‍ മാധുര്യം ചേരും മയിലാടും പോലെ നീ നടമാടും നേരം (മണിവീണാനാദം ) മാനിക്കും മനതാരില്‍ അനുരാഗ സാരം (2) മാനസമേ പാടൂ ആ മാനസമേ പാടൂ പാടൂ മാനസമേ പാടു ചിതറിടും ഈ ചിന്തകള്‍ തന്‍ ഗ്രന്ഥങ്ങള്‍ ഒന്നായി ചേര്‍ത്തിടുവേന്‍ ജീവിതത്തില്‍ ശ്രീയവനും ഇന്നാള്‍ (ചിതറിടും ) വന്നാലും എന്‍ ആശ തന്നാലും നാഥാ (2) മാനസമേ പാടൂ ഹാ മാനസമേ പാടു പാടു മാനസമേ പാടു ഹാ മോഹനമായ് ആനന്ദം നല്‍കിടുവാന്‍ പ്രാണേശന്‍ പോരും മാനസമേ പാടൂ ഹാ മാനസമേ പാടു
Song video
Song details
വർഷം: 1953
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: ജിക്കി കൃഷ്ണവേണി
അഭിനേതാക്കൾ: പ്രേം നസീർ, ലളിത
വിശദവിവരങ്ങൾ: മിഴിനീർ
വിഡിയോ: ഗാനസ്നേഹി
Album: പൊൻകതിർ
- Singer: ജിക്കി കൃഷ്ണവേണി
- Film / album: പൊൻകതിർ
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ