Malayalam lyrics
സോപാനം തന്നിൽ ശ്രീരാഗം പാടുവാനായ് വന്നു ശ്രീപാദം കണ്ടു കൈകൂപ്പി പാടുവാനായ് വന്നു നിൻ വീണാനാദം കേൾക്കാനായ് വന്നു നിൻ പാദരേണു നെറുകിൽ ചാർത്താൻ (സോപാനം തന്നിൽ ...) രാഗങ്ങൾ ദേവീ നിന്നോമൽ ഹംസങ്ങൾ വിണ്ണാറിൽ നീന്തും നിൻ കിളിഹംസങ്ങൾ ആ....ആ.....ആ.....ആ.... രാഗങ്ങൾ ദേവി നിന്നോമൽ ഹംസങ്ങൾ വിണ്ണാറിൽ നീന്തും നിൻ കിളിഹംസങ്ങൾ താളങ്ങൾ ദേവീ നിൻ പൊൽപാദങ്ങൾ താലോലിച്ചീടുന്നു പൊന്നോളങ്ങൾ (സോപാനം തന്നിൽ ...) നിൻ വീണാനാദം ആത്മാവിന്നാനന്ദം മന്ദാരദാരുക്കൾ പൂക്കൾ ചൂടുന്നു ആ.... ആ......ആ.......ആ..... നിൻ വീണാനാദം ആത്മാവിന്നാനന്ദം മന്ദാരദാരുക്കൾ പൂക്കൾ ചൂടുന്നു എന്നെയും നിൻ വീണക്കമ്പിയാക്കൂ നിൻ രാഗഗംഗ തൻ ബിന്ദുവാക്കൂ (സോപാനം തന്നിൽ .......)
Song details
വർഷം: 1997
സംഗീതം: ബേണി-ഇഗ്നേഷ്യസ്
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: ബിജു നാരായണൻ
വിശദവിവരങ്ങൾ: ജയ
വിഡിയോ: ജയലക്ഷ്മി രവി
Album: ജൂനിയർ മാൻഡ്രേക്ക്
- Film / album: ജൂനിയർ മാൻഡ്രേക്ക്
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: ഓ എൻ വി കുറുപ്പ്