Malayalam lyrics
സ്മൃതികള്‍ നിഴലുകള്‍ തേങ്ങും മനസ്സില്‍ മായാതെ എഴുതിയ കഥകള്‍ മറക്കുവാനോ ദേവി (സ്മൃതികള്‍ ) ആലിലക്കുറിയും നീലക്കുറുനിരയും ചുംബിച്ചുറങ്ങാനണയും (2) കാറ്റിൻ കവിളിണയും ഈറന്‍മിഴിയിതളും ഏതോ വിരലുകള്‍ തേടി (സ്മൃതികള്‍ ) ആല്‍ത്തറയും കാവും അരളിപ്പൂമരവും അന്തിവിളക്കുകളും അഴകും (2) ഒഴുകും കാല്‍ത്തളതന്‍ ചിരിയും ഓര്‍മ്മയില്‍ ഇനിയും മറക്കുവാനോ ദേവീ ദേവീ... (സ്മൃതികള്‍)
Song video
Song details
വർഷം: 1981
സംഗീതം: രവീന്ദ്രൻ
ഗാനരചന: മുല്ലനേഴി
ഗായകർ: കെ ജെ യേശുദാസ്
രാഗം: കാനഡ
ഹിന്ദുസ്ഥാനി രാഗം: ബാഗേശ്രീ കാനഡ, ബഹാർ
അഭിനേതാക്കൾ: പി ശ്രീകുമാർ, സ്വപ്ന
വരികൾ: സൂസി
Album: സ്വർണ്ണപ്പക്ഷികൾ
- Singer: കെ ജെ യേശുദാസ്
- Film / album: സ്വർണ്ണപ്പക്ഷികൾ
- Composer: രവീന്ദ്രൻ
- Lyricist: മുല്ലനേഴി