Malayalam lyrics
കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട കൊച്ചി കണ്ടാല്‍ അച്ചീം വേണ്ട കള്ളു കണ്ടാല്‍ തള്ളേം പിള്ളേം തെല്ലോളം വേണ്ടേ വേണ്ടേ വേണ്ടേ (കൊല്ലം...) മാനത്തേയ്‌ക്ക് പറക്കാനും മണ്ണില്‍ത്തന്നെ കിടക്കാനും കരയാനും ചിരിക്കാനും തല്ലുകൊള്ളാനും കള്ള് നല്ല മരുന്നാണല്ലോ, മരുന്നാണല്ലോ (കൊല്ലം...) കല്യാണം കഴിയാത്ത ചെറുപ്പക്കാരുടെ കണ്‍കണ്ട ദൈവമേ - കള്ളേ സ്വര്‍ഗ്ഗമെന്നത് നീയാണെന്നത് സത്യം... സത്യം... സത്യം... സത്യം ശിവം സുന്ദരം... (കൊല്ലം...) പെണ്ണവളിണങ്ങാതെ പുറംതിരിഞ്ഞിരിപ്പല്ലേ തണ്ണിയടി സ്വാമീ.... സ്വാമിയേ.... കിറുങ്ങിക്കിറുങ്ങി വാ കറങ്ങിക്കറങ്ങി വാ കണ്ണേ പൊന്നേ കള്ളേ.... (കൊല്ലം...)
Song video
Song details
വർഷം: 1981
സംഗീതം: രവീന്ദ്രൻ
ഗാനരചന: മുല്ലനേഴി
ഗായകർ: പി ജയചന്ദ്രൻ, കോറസ്
അഭിനേതാക്കൾ: നെല്ലിക്കോട് ഭാസ്കരൻ, സുകുമാരൻ, പി ശ്രീകുമാർ, ആലുംമൂടൻ
വരികൾ: സൂസി, വികാസ് വേണാട്ട്
Album: സ്വർണ്ണപ്പക്ഷികൾ
- Singer: പി ജയചന്ദ്രൻ
- Singer: കോറസ്
- Film / album: സ്വർണ്ണപ്പക്ഷികൾ
- Composer: രവീന്ദ്രൻ
- Lyricist: മുല്ലനേഴി