Malayalam lyrics
ദേവാംഗനേ നീയീ ഭൂമിയില്‍ എന്റെ രാഗവേണുവിലേതോ സ്വരമാധുരീ ലയമായ് വരൂ ജീവനില്‍ താളമായ് ഉണരൂ ഈലോകസൌന്ദര്യമാകെയെന്‍ ദേവിയില്‍ ഇണങ്ങിനിന്നൂ നിറഞ്ഞു നിന്നൂ ആസര്‍ഗ്ഗ സംഗീത ധാരയുണര്‍ന്നൂ ആ.... ആസര്‍ഗ്ഗ സംഗീത ധാരയുണര്‍ന്നൂ അതിലൊരു ബിന്ദുവായ് ഞാനലിഞ്ഞൂ സൂര്യനും ചന്ദ്രനും നിന്‍ കാലടികളേ തഴുകിയുറങ്ങാന്‍ കൊതിച്ചു നിന്നൂ കുംകുമത്താലവുമായി വരുന്നൊരു സന്ധ്യയുമുഷസ്സും നിന്‍ സഖിമാരായ്
Song video
Song details
വർഷം: 1981
സംഗീതം: രവീന്ദ്രൻ
ഗാനരചന: മുല്ലനേഴി
ഗായകർ: കെ ജെ യേശുദാസ്
രാഗം: കല്യാണി
ഹിന്ദുസ്ഥാനി രാഗം: ഹംസ് കല്യാൺ, കല്യാൺ, യമൻ
അഭിനേതാക്കൾ: പി ശ്രീകുമാർ, സ്വപ്ന
വിശദവിവരങ്ങൾ: ഷക്കീബ് വക്കം
വിഡിയോ: കല്യാണി
Album: സ്വർണ്ണപ്പക്ഷികൾ
- Singer: കെ ജെ യേശുദാസ്
- Film / album: സ്വർണ്ണപ്പക്ഷികൾ
- Composer: രവീന്ദ്രൻ
- Lyricist: മുല്ലനേഴി