Malayalam lyrics

ശങ്ക വിട്ടു വരുന്നല്ലോ
ശങ്കരിക്കുഞ്ഞമ്മ അയ് ശങ്കരിക്കുഞ്ഞമ്മ
തങ്കവര്‍ണ്ണപ്പട്ടുടുത്ത് തന്‍ കണവനൊത്ത്
കണ്മിഴിയില്‍ മയ്യെഴുതി അമ്പിളിമുഖമൊത്ത്
അമ്പിളിമുഖമൊത്ത്
അന്നനട നടനടന്ന്
ആരും കാണാത്ത മുത്ത്
ആരും കാണാത്ത മുത്ത് (ശങ്ക വിട്ടു വരുന്നല്ലോ)
വൃദ്ധരൂപമാണെന്നാലും
വൃത്തിയുള്ള വേഷം
ഈ കര്‍ത്താവാണ് കുഞ്ഞമ്മേടെ
ഭര്‍ത്താവെന്നതു സത്യം
ഈ കര്‍ത്താവാണ് കുഞ്ഞമ്മേടെ
ഭര്‍ത്താവെന്നതു സത്യം

Song information

വർഷം: 1964

സംഗീതം: കെ രാഘവൻ

ഗാനരചന: പി ഭാസ്കരൻ

ഗായകർ: അടൂർ ഭാസി

വർഗ്ഗീകരണം: ഹാസ്യം

വരികൾ: പാർവതി വേണുഗോപാൽ, ശ്രീദേവി

Album: ആദ്യകിരണങ്ങൾ

Explore this song