Malayalam lyrics
സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം തിങ്കളും പൊന്‍താരകളും താനേ പൂക്കും യാമം മെല്ലെയെന്‍ നിലാമലരേ മഞ്ഞില്‍ വിരിഞ്ഞുണരൂ മൗനം മറന്നു വരൂ..... സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറുംയാമം.... മിഴികളില്‍ എനിക്കെഴുതാന്‍ മഷിയുഴിഞ്ഞു വാര്‍മുകില്‍ തരളമായു് തളര്‍ന്നുറങ്ങാന്‍ തളിരണിഞ്ഞു ചില്ലകള്‍ ഏതോ രാക്കുയിലിന്‍ പാട്ടിന്‍ ശ്രുതിമഴയില്‍ നാം പൂന്തേന്‍ തുമ്പികളായു്......... സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം തിങ്കളും പൊന്‍ താരകളും താനേ പൂക്കും യാമം പുലരിയില്‍ എനിക്കുടുക്കാന്‍ പുടവനെയ്തു പൊന്‍വെയില്‍ അരിയൊരെന്‍ വിരലിലിടാന്‍ പ്രണയസൂര്യമോതിരം മേലേ മാരിവില്ലിന്‍ കാണാക്കസവണിയാന്‍ നീ.... കൂടെപ്പോരുകില്ലേ..... സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം തിങ്കളും പൊന്‍ താരകളും താനേ പൂക്കും യാമം മെല്ലെയെന്‍ നിലാമലരേ മഞ്ഞില്‍ വിരിഞ്ഞുണരൂ മൗനം മറന്നു വരൂ......... സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം
Song video
Song details
വർഷം: 1999
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: സുജാത മോഹൻ
വരികൾ: കല്യാണി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: വാഴുന്നോർ
- Singer: സുജാത മോഹൻ
- Film / album: വാഴുന്നോർ
- Composer: ഔസേപ്പച്ചൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി