Malayalam lyrics
രാഗങ്ങൾ രാഗിണികൾ കാലങ്ങൾ കാമിനികൾ മനസ്സിൻ നഭസ്സിൽ മഴവില്ലു പൂക്കുമ്പോൾ പാടൂ പാടൂ നീ ശാരികേ ഇനിയും നിൻ സ്വരവുമായ് രാഗങ്ങൾ രാഗിണികൾ കാലങ്ങൾ കാമിനികൾ കല്ലുകൾ പോലും പുഷ്പിതമാകും ചൈത്ര രജനികളിലായ് ഹൃദയവാടിയിൽ പ്രണയചിന്തയിൽ വിടരുന്ന പൂ ചൂടാൻ (കല്ലുകൾ...) അഴകെഴും ചിറകു നീർത്തി ഇഴകൾ പാകി ശ്രുതികൾ മീട്ടി പോരൂ പോരൂ നീ ശാരികേ പുതിയൊരു കതിരുമായ് രാഗങ്ങൾ രാഗിണികൾ കാലങ്ങൾ കാമിനികൾ മൂകത പോലും രാഗിലമാകും ശിശിരരാവുകളിലായ് പുളകമേളയിൽ കനകവേണുവിൽ ഉതിരുന്ന തേൻ ചിന്തി (മൂകത...) വരദയായി സ്വരങ്ങളേകി ഹരിതഭംഗി കരളിൽ തൂവി പോരൂ പോരൂ നീ ശാരികേ അവനിയിൽ അമൃതുമായ് (രാഗങ്ങൾ...)
Song video
Song details
Music: ശ്യാം
Film/album: ക്ഷമിച്ചു എന്നൊരു വാക്ക്
- Singer: കെ എസ് ചിത്ര
- Film / album: ക്ഷമിച്ചു എന്നൊരു വാക്ക്
- Composer: ശ്യാം
- Lyricist: പൂവച്ചൽ ഖാദർ