Malayalam lyrics

രാവുറങ്ങാതെ യാത്രാമൊഴികൾ പറയാതെ
പകലിറമ്പിൻ വേനൽ കനലിൽ നിലാവ് പെയ്യുന്നു
മൗനച്ചില്ലുടയുന്നു... മൗനച്ചില്ലുടയുന്നു... (രാവുറങ്ങാതെ)
​ചിലമ്പുലയും കാവിനുള്ളിൽ കവിത കേൾക്കുന്നു
ദൂരെ ശ്യാമരാഗ സാന്ധ്യമേഘം പെയ്തൊഴിയുന്നു
വീണ്ടും യാത്ര തുടരുന്നു (3)... (രാവുറങ്ങാതെ)
​യാമയവനിക മിഴിയടയ്ക്കും ദേവഭൂമികയിൽ
വേഷമഴിയും ജീവിതത്തിൻ നാടകാങ്കണത്തിൽ
പൂത്തുകൊഴിയാനൊരു മുല്ല പുഞ്ചിരിക്കുന്നു
കരളിൽ തിരമടങ്ങുന്നു (3)... (രാവുറങ്ങാതെ)

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: സബീഷ് ബാല

ഗാനരചന: ദീപു ആർ എസ് ചടയമംഗലം

ഗായകർ: ശരത്

വർഗ്ഗീകരണം: നിർമ്മാണത്തിൽ

വിശദവിവരങ്ങൾ: ദീപു ആർ എസ് ചടയമംഗലം

വിഡിയോ: ദീപു ആർ എസ് ചടയമംഗലം

Album: മഴവിൽ കനവുകൾ