Malayalam lyrics
അകതാരിലെ മഴ വാർന്നുപോയി അനുരാഗമായി നിന്നു. പ്രിയമാർന്നോരെൻ പകലാഴമായി മറയുന്നു മിഴി താണ്ടി അനുയാത്ര തൻ ശ്രുതി മായുമീ കരൾ, വീണയായിതാ..... അറിയാത്തൊരു മഴ പെയ്യുമാ ഇടനാഴിയിൽ ഇഴുകീ... (അകതാരിലെ മഴ വാർന്നു പോയി ) കൊഴിയുവതെന്തോ..? കവിതയാം ഞാനോ...? മിഴികളിൽ ഈണം മൂളും പോലെ അകയിതൾ വാടി വിടപറയുമ്പോൾ പറയാതൊഴുകും പുഴയായി നാമും. കാണാപാഠങ്ങൾ കാറ്റിൽ പാറുമ്പോൾ നെഞ്ചിൻ പെയ്തിന്നുമോർക്കുന്നു ഞാൻ ഇന്നീ മോഹങ്ങൾ എന്നിൽ പൂക്കുമ്പോൾ ഉള്ളിൽ എന്നെന്നും നീ ദേവതേ... (അകതാരിലെ മഴ വാർന്നു പോയി ) വിടപറയുന്നു വിധുരയാം വാനം കടലതിലോളം മായും പോലെ മധുമതി രാവിൽ ഒടി മറയുമ്പോൾ വിരഹിണിയാകും വിധുവിനി ഇരവിൽ ഏതോ മൗനങ്ങൾ നിന്നിൽ കോർക്കുന്ന പൊന്നിൻ പൂങ്കാവിൽ പോയിടാൻ ഏതോ നോവിന്റെ ചില്ലിൻ പൂന്തോട്ടം എന്നും കാക്കുന്നു ചന്തമായി..... (അകതാരിലെ മഴ വാർന്നു പോയി )
Song video
Song details
വർഷം: 2026
സംഗീതം: ഷാൻ കൊല്ലം
ഗാനരചന: ദീപു ആർ എസ് ചടയമംഗലം
ഗായകർ: അനന്തു കൃഷ്ണ, ശ്രേയ അന്ന ജോസഫ്
വർഗ്ഗീകരണം: നിർമ്മാണത്തിൽ
വിശദവിവരങ്ങൾ: sreedeepamcreations
വിഡിയോ: sreedeepamcreations
Album: മഴവിൽ കനവുകൾ
- Singer: അനന്തു കൃഷ്ണ
- Singer: ശ്രേയ അന്ന ജോസഫ്
- Film / album: മഴവിൽ കനവുകൾ
- Composer: ഷാൻ കൊല്ലം
- Lyricist: ദീപു ആർ എസ് ചടയമംഗലം