Malayalam lyrics
പൂവേ അരിമുല്ലപ്പൂവേ പൂവേ അരിമുല്ലപ്പൂവേ മഞ്ഞിൽ കുളിച്ച് നാണം കുണുങ്ങി നിൻ മിഴിക്കോണുകളിൽ ഒന്നല്ലോരായിരം മോഹങ്ങൾ പൂവേ പൂവേ അരിമുല്ലപ്പൂവേ പൂവേ അരിമുല്ലപ്പൂവേ എങ്ങുമേ ഇന്നോണപ്പൂവുകൾ ചിങ്ങനിലാവും പൊന്നൊർമ്മയും മാലതിപ്പൂവും ചേലിലായ് കൈതയും പൂത്തു ചെന്താമരേ (2) നക്ഷത്രക്കണ്ണുമായ് പിച്ചകം കൊച്ചിളം കാറ്റിലാടി ചെമ്പകം നിര നിരയായി പൂക്കളമെങ്ങുമേ പുളകിതമായ് വാണതും പൂവേ പൂവേ (പൂവെ...) നെന്മേനി വാകകൾ പൂത്തല്ലോ പൊന്മാനിണയുമായ് പോയല്ലോ പൂമരക്കൊമ്പിൽ ദാഹമായ് പൂങ്കുയിൽ കൂഹൂ കൂകുന്നു (2) മുത്തണി മാലകൾ ചാർത്തീടാം ചിത്തിര തോണിയേറി പോയിടാം തിരുമധുരം തന്നിടാം എന്നുമേ ഒരു കരളായി ചേർന്നിടാം പൂവേ പൂവേ (പൂവെ...)
Song video
Song details
Music: ശ്യാം
Film/album: എന്നു നാഥന്റെ നിമ്മി
- Singer: ഉണ്ണി മേനോൻകെ എസ് ചിത്ര
- Film / album: എന്നു നാഥന്റെ നിമ്മി
- Composer: ശ്യാം
- Lyricist: ചുനക്കര രാമൻകുട്ടി