Malayalam lyrics

ആരാരിരാരാരിരോ ആരാരീരാരോ
ആരാരീരാരീരാരോ രാരാരീരാരോ...
പുന്നാരപ്പൂന്തിങ്കളേ കണ്ണോരം നീ വാ
എന്നുണ്ണിക്കിങ്കൂട്ടുവാൻ തേൻകിണ്ണം നീ താ
പൊന്നോണപ്പൂക്കൾ മണം വീശുന്ന മാസം
എന്നോമൽക്കണ്ണൻ ഇന്നും അജ്ഞാതവാസം
പുന്നാരപ്പൂന്തിങ്കളേ കണ്ണോരം നീ വാ
തേനലയുമായ് പൂമ്പൊടിയുമായ്
പോരൂ മണിക്കാറ്റേ
തേരിറങ്ങി വാ നീ പകർന്നു താ
മോദം തരും രാഗം
എന്റെ പൊന്നുറങ്ങാൻ ഒരു ഈണം
എന്റെ നെഞ്ചടങ്ങാൻ ഒരു ദീപം
നീ കാതിൽ മൂളുമോ
പുന്നാരപ്പൂന്തിങ്കളേ കണ്ണോരം നീ വാ
താരകങ്ങളോ നീർക്കണങ്ങളോ
മിന്നും തെളിമാനം
താരണിഞ്ഞതോ പാൽചുരന്നതോ
രാവിൻ തുള്ളും മാറിൽ
എങ്ങും കൺകൾ മൂടും സുഖയാമം
എന്റെ കണ്ണിണകൾ എന്നും ഈറൻ
ഇനിയാരു കാണുമോ
പുന്നാരപ്പൂന്തിങ്കളേ കണ്ണോരം നീ വാ
എന്നുണ്ണിക്കിങ്കൂട്ടുവാൻ തേൻകിണ്ണം നീ താ
ഇന്നെന്റെ കണ്ണിൽ നിന്നും നീരോടും നേരം
തേനാരിക്കാവിൽ നിന്നും തേരോടും മേളം
പുന്നാരപ്പൂന്തിങ്കളേ കണ്ണോരം നീ വാ
ആരാരിരാരാരിരോ ആരാരീരാരോ

Song video

Watch on YouTube

Song details

Music: ഗംഗൈ അമരൻ

Film/album: മിഴിയോരങ്ങളിൽ