Malayalam lyrics

മഹാപ്രഭോ മമ മഹാപ്രഭോ
മാമലമേലേ വാഴും മഹാപ്രഭോ
പ്രകൃതിയെ പാടിയുണര്‍ത്തുകയാണു ഞാന്‍
പ്രണവസ്വരൂപമാം മന്ത്രങ്ങളാല്‍...
(മഹാപ്രഭോ)
സപ്‌തസ്വരങ്ങളെന്‍ ദേവാ നിന്‍ സന്നിധിയില്‍
സഹസ്രദളപദ്‌മമായ് വിടരേണം
നാഥാ നിന്‍ കാരുണ്യം തേടുമീ ദാസന്റെ
നാദനൈവേദ്യം നീ കൈക്കൊള്ളണം
(മഹാപ്രഭോ)
തിരുനാമകീര്‍ത്തനഘോഷങ്ങള്‍ അവിരാമം
തിരതല്ലുമവിടുത്തെ തിരുനടയില്‍
വെറുമൊരു കര്‍പ്പൂരനാളമായെരിയുവാന്‍
വരമരുളേണം ശ്രീഭൂതനാഥാ
(മഹാപ്രഭോ)

Song video

Watch on YouTube

Song details

Music: ഗംഗൈ അമരൻ

Raaga: ഋഷിവാണി

Film/album: അയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബം