Malayalam lyrics
മണ്ഡല ഉത്സവകാലം ശ്രീശബരീഗിരി നിരയിതു താരം താരും തളിരും കൈകളിലേന്തി താലം... പൂത്താലം... അരിതിരി നെയ്‌ത്തിരി താലം പൂത്താലം താളം... മുത്താളം... അടന്ത ചെമ്പട താളം മുത്താളം (മണ്ഡല...) വേദമന്ത്രജപഘോഷം ഹരിഹരതനയാ നിന്‍ തിരുനടയില്‍ വേദമന്ത്രജപഘോഷം ശരണം വിളിയും മുദ്രയുമായി പടി പതിനെട്ടും കേറി വരുന്നു അടിമലരിണ പണിയാനായ് പൈതങ്ങള്‍ ഞങ്ങള്‍ (മണ്ഡല...) സത്യമായ പൊരുള്‍ നീയേ നിത്യനിരാമയാ ഞങ്ങള്‍ക്കെന്നും സത്യമായ പൊരുള്‍ നീയേ കര്‍പ്പൂരത്തിരി മലര്‍നാളങ്ങള്‍ കനകദലങ്ങള്‍ വിടര്‍ത്തും നടയില്‍ വരുമടിയങ്ങള്‍ക്കഭയം തരണം കലിയുഗവരദാ നീ (മണ്ഡല...) പേട്ടതുള്ളി വരവായി കലിയുഗവരദാ നിന്‍ കഴല്‍ തേടി പാട്ടുപാടി വരവായി മംഗളഗാനം താളം മേളം മാറ്റൊലി കൊള്ളും നിന്‍ സന്നിധിയില്‍ എത്തും ഞങ്ങള്‍ക്കഭയം നല്‍കുക ഹരിഹരതനയാ നീ (മണ്ഡല...)
Song video
Song details
Music: ഗംഗൈ അമരൻ
Film/album: അയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബം
- Singer: കെ ജെ യേശുദാസ്
- Film / album: അയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബം
- Composer: ഗംഗൈ അമരൻ
- Lyricist: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി