Malayalam lyrics
കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം കരളിലുമലരിതളുതിരുമൊരളികുലമിളകിയചുരുളലകം ആഹാകളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം കരളിലുമലരിതളുതിരുമൊരളികുലമിളകിയചുരുളലകം പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം തൂമിഴികളിലെനനവിലുമുണ്ടൊരു ലോകം ആടും മയിലെ പാടും കുയിലെ തേടുന്നുവോ ലയതാളതരംഗം പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം തൂമിഴികളിലെനനവിലുമുണ്ടൊരു ലോകം കാലൊച്ച കാതോർക്കും മാമ്പുള്ളികുഞ്ഞാടേ മോഹങ്ങളുള്ളിൽ മൂടിവെച്ചെന്നും (2) ഓമനിക്കറില്ലേ മധുരംതിരയും മനസ്സിൽ ഇളനീരുണ്ടു മന്ദഹസിച്ചിടുമ്പോൾ എരിതീ പൊരിയും കരളിൻ മരുഭൂവാകെ മേഞ്ഞുവലഞ്ഞിടുമ്പോൽ പിന്നൊയൊരുനല്ല തങ്കക്കിനാവിന്റെ സങ്കല്പലോകത്തു ചെന്നണഞ്ഞീടുന്നു നാം പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം (F) തൂമിഴികളിലെനനവിലുമുണ്ടൊരു ലോകം (F) മാതളതേൻകൂട്ടിൽ താമസിക്കും കാറ്റേ നിൻവിരൽതുമ്പിൽ ലാളിച്ചതെന്തേ (2) മൗനങ്ങളേപ്പോലും ശിശിരം ചികയും ചറകിൽ കുളിരുംകൊണ്ടു പാറിനടന്നിടുമ്പോൾ മഴവിൽ ഇതളായ് വിരിയും പനിനീർപൂവിൽ പാതിമയങ്ങീടുമ്പോൾ വേലിപ്പടർപ്പിലെ നലഞ്ചുമാലതിപ്പൂവാംകുരുന്നുകൾ തലോലിച്ചീടുകില്ലേ പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം തൂമിഴികളിലെനനവിലുമുണ്ടൊരു ലോകം ആടും മയിലെ പാടും കുയിലെ തേടുന്നുവോലയതാളതരംഗം പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം തൂമിഴികളിലെനനവിലുമുണ്ടൊരു ലോകം ആടും മയിലെ പാടും കുയിലെ തേടുന്നുവോലയതാളതരംഗം ലയതാളതരംഗം.. ലയതാളതരംഗം....
Song video
Song details
Music: ഔസേപ്പച്ചൻ
Film/album: ഉണ്ണികളേ ഒരു കഥ പറയാം
- Singer: കെ ജെ യേശുദാസ്അമ്പിളിഔസേപ്പച്ചൻ
- Film / album: ഉണ്ണികളേ ഒരു കഥ പറയാം
- Composer: ഔസേപ്പച്ചൻ
- Lyricist: ബിച്ചു തിരുമല