Malayalam lyrics
പ്രകൃതീ ... യുവതീ ... രൂപവതീ ... പ്രകൃതീ ... യുവതീ ... രൂപവതീ .. പ്രേമം ... ഓഹോ... നിന്നോടെനിക്കുള്ള ഹൃദയ വികാരം പ്രേമം ഓഹോ .. പ്രേമം ..ഓഹോ ..ഓഹോ ... നിന്റെയുഷസ്സുകള്‍ നിന്റെ തൃസന്ധ്യകള്‍ നിന്റെ രാത്രികള്‍ രാഗിണിപ്പൂക്കള്‍ (നിന്റെയുഷസ്സു) അവയുടെ കതിര്‍മണ്ഡപങ്ങളില്‍ നിന്ന് ഞാന്‍ ആയിരം വര്‍ണ്ണങ്ങള്‍ കവര്‍ന്നെടുത്തു (അവയുടെ) അനുഭൂതികള്‍ക്ക് നിറം കൊടുത്തു ഓഹോ ...ഓഹോ ...ഓഹോ ...(പ്രകൃതീ) നിന്റെ മൃദുസ്വരം നിന്റെ മധുസ്മിതം നിന്റെ ലജ്ജയില്‍ മുങ്ങിയ മൌനം (നിന്റെ മൃദു) അവയുടെ മണിമഞ്ജുഷകളില്‍ നിന്ന് ഞാന്‍ ആയിരം സ്വപ്‌നങ്ങള്‍ കവര്‍ന്നെടുത്തു (അവയുടെ) അനുരാഗത്തിന് കടം കൊടുത്തു ഓഹോ ...ഓഹോ ...ഓഹോ ...(പ്രകൃതീ)
Song video
Song details
വർഷം: 1970
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ, ഷീല
വരികൾ: സൂസി
Album: ആ ചിത്രശലഭം പറന്നോട്ടെ
- Singer: കെ ജെ യേശുദാസ്
- Film / album: ആ ചിത്രശലഭം പറന്നോട്ടെ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ