Malayalam lyrics
പൂക്കുലയേന്തി പൂവൊളി ചിന്തി കളംപാട്ടിനു വാ ആ പൂക്കുലയേന്തി പൂവൊളി ചിന്തി കളം പാട്ടിനു വാ തുമ്പീ ഉറഞ്ഞു തുള്ളാൻ വാ (പൂക്കുലയേന്തി....) പുള്ളിപ്പശുവിന്റെ പാലു തരാം തുമ്പക്കുടത്തിലെ തേനും തരാം (2) കടുംതുടിയുടെ താളത്തിലാടാൻ കളം മായ്ക്കാൻ വാ തുമ്പീ കളം മായ്ക്കാൻ വാ (പൂക്കുലയേന്തി....) നന്തുണിപ്പാട്ടിന്റെ ഈണം കേട്ട് ചെമ്പകപ്പൂവിന്റെ ചന്തം കണ്ട് (2) മുടിയഴിച്ചിട്ട് മുറ്റത്തു വന്ന് കളം മായ്ക്കാൻ വാ തുമ്പീ കളം മായ്ക്കാൻ വാ (പൂക്കുലയേന്തി....)
Song details
വർഷം: 2003
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: കെ കെ നിഷാദ്
അഭിനേതാക്കൾ: നിത്യ ദാസ്
വരികൾ: ജിജാ സുബ്രമണ്യൻ
Album: വരും വരുന്നു വന്നു
- Singer: കെ കെ നിഷാദ്
- Film / album: വരും വരുന്നു വന്നു
- Composer: ഔസേപ്പച്ചൻ
- Lyricist: യൂസഫലി കേച്ചേരി