Malayalam lyrics
ഇവിടെ ഇങ്ങനെ അവിടെ എങ്ങനെ പകൽ മുഴുവൻ നിനവ് അവിടെ അങ്ങനെ ഇവിടെ ഇങ്ങനെ ഇരവിലെല്ലാം കനവ് (ഇവിടെ...) എനിക്കിന്നിങ്ങനെ നിനക്കെങ്ങനെ ആ.. ആ..ആ. എനിക്കിന്നിങ്ങനെ നിനക്കിന്നിങ്ങനെ ഇവിടെയാണെൻ ഉടല് അവിടെ ആണെൻ ഉയിര് അവിടേ അങ്ങനെ ഇവിടെ ഇങ്ങനെ ഇരവിലെല്ലാം കനവ് തളിർത്തു നിൽക്കും കിളിമരത്തിൽ പടർന്നു കേറണതെന്ത് ചുറ്റി പിടിച്ചു കേറണതെന്ത് മലരണിഞ്ഞു കുണുങ്ങി നിൽക്കും മധുരക്കിഴങ്ങു വള്ളി എന്റെ മാനം കവർന്ന കള്ളി (ഇവിടെ...)
Song details
വർഷം: 2003
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: ലാലി അനിൽ
വരികൾ: ജിജാ സുബ്രമണ്യൻ
Album: വരും വരുന്നു വന്നു
- Singer: ലാലി അനിൽ
- Film / album: വരും വരുന്നു വന്നു
- Composer: ഔസേപ്പച്ചൻ
- Lyricist: യൂസഫലി കേച്ചേരി