Malayalam lyrics
മേനിക്കറുപ്പു കണ്ടു മേഘമെന്നു കരുതി (2) കോരിത്തരിക്കണ മനസ്സില് കോലമയിലാട്ടം ഒരു കോലമയിലാട്ടം (മേനിക്കറുപ്പു...) കാടിൻ മകനെ ഞാൻ കണ്ട നാൾ തൊട്ട് (2) കണ്ണിലുറക്കം വരാതായി കാറൊളി മെയ്യിലെ കണ്മഷി തൊട്ട് കണ്ണെഴുതാനായ് മോഹമുണ്ടേ മോഹമുണ്ടേ (മേനിക്കറുപ്പു...) നാളെ നഗരത്തിൽ നിന്നെയും കൂട്ടി (2) തൊട്ടു തൊട്ടൊന്നിച്ചു പോകാമേ മുന്തിരി പോലുള്ള മെയ്യിനകത്തുള്ള മധു നുകരാൻ ദാഹമുണ്ടേ ദാഹമുണ്ടേ (മേനിക്കറുപ്പു...)
Song details
വർഷം: 2003
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: ആശ ജി മേനോൻ
വിശദവിവരങ്ങൾ: Keyanna
Album: വരും വരുന്നു വന്നു
- Singer: ആശ ജി മേനോൻ
- Film / album: വരും വരുന്നു വന്നു
- Composer: ഔസേപ്പച്ചൻ
- Lyricist: യൂസഫലി കേച്ചേരി