Malayalam lyrics
പൊന്നാര്യൻ പാടം കതിരാടും കാലം വിള കൊയ്യും കന്നിക്കാക്കാത്തീ കരുമാടിപ്പെണ്ണിൻ കല്യാണക്കാലം കൈ നോക്കീ ചൊല്ലാമോ കാവാലം കായലിലൂടെ കാണാപ്പൂന്തോണി തുഴഞ്ഞ് കണി കാണാൻ വന്നൂ പൂമാരൻ കണ്ടാലോ കൊച്ചു കുറുമ്പൻ കരിവീട്ടി കാതൽ കടഞ്ഞോൻ കിന്നാരം കൊഞ്ചും പൂവാലൻ അലയാടും മനസ്സിന്റെ അമരത്തും അണിയത്തും അല്ലിനിലാവായ് പൂത്തൊരുങ്ങാം (പൊന്നാര്യൻ..) മണിമുല്ലത്താലിയണിഞ്ഞ് മഞ്ഞാടക്കോടിയുടുത്ത് മണവാട്ടിപ്പെണ്ണായ് പോന്നോളാം മണലാര്യൻ നെന്മണി കുത്തി മാമുണ്ണാനൂണു വിളമ്പി മുളയോല കൂട്ടിൽ കാത്തോളാം കരിയെണ്ണത്തിരിയൂതാം കുളിരാറ്റാൻ കൂട്ടാവാം കുഞ്ഞു കിനാവും കണ്ടുറങ്ങാം ( പൊന്നാര്യൻ..)
Song video
Song details
വർഷം: 1998
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: കെ എസ് ചിത്ര
അഭിനേതാക്കൾ: രഞ്ജിത, മോഹൻലാൽ
വിശദവിവരങ്ങൾ: ജഗദീഷ്
വിഡിയോ: ഗാനസ്നേഹി
Album: രക്തസാക്ഷികൾ സിന്ദാബാദ്
- Singer: കെ എസ് ചിത്ര
- Film / album: രക്തസാക്ഷികൾ സിന്ദാബാദ്
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി