Malayalam lyrics
വൈകാശിത്തെന്നലോ തിങ്കളോ നീ വൈശാഖപ്പുലരിതന്‍ പുണ്യമോ കോടിജന്മമായ് നോറ്റനൊയമ്പോ വേദസാരമായ് പെയ്ത മന്ത്രമോ ശുഭകരമൊരു ത്യാഗരാജകീര്‍ത്തന ശ്രുതിസുഖലയമോ രാധാസമേതാ കൃഷ്ണാ കൃഷ്ണാ രാധാസമേതാ കൃഷ്ണാ .... വനമാലിയായ് നിന്‍ വല്ലകിയില്‍ രാഗഭാവുകം ഞാനുണര്‍ത്തി ആ..... ഒരുനൂറുനന്മകള്‍ നേര്‍ന്നുകൊണ്ടെന്‍ ഭാഗ്യജാതകം നീയെഴുതി കനിവോലും കാവേരീ തീര്‍ഥവുമായ് തിരുവയ്യാര്‍ തംബുരുവില്‍ ഭൈരവിയായ് നന്ദകുമാരാ നവനീതചോരാ വൃന്ദാവനഗോവിന്ദമുരാരേ രാധാ സമേതാ സമേതാ സമേതാ കൃഷ്ണാ സ്വരപാരിജാതമായ് പൂത്തൊരുങ്ങാം സ്വര്‍ണ്ണരേണുവാല്‍ കോലമിടാം ആ...... നവരാത്രി ദീപം ചാര്‍ത്തിവയ്ക്കാം നാദനൂപുരം കോര്‍ത്തുതരാം കൊതിയോടെ ഞാനെന്നും പിന്‍ തുടരാം ചെന്തമിഴിന്‍ പൊന്‍ ചിമിഴില്‍ വീണുറങ്ങാം
Song video
Song details
വർഷം: 1998
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: എം ജി ശ്രീകുമാർ, കെ എസ് ചിത്ര
രാഗം: നാട്ടക്കുറിഞ്ചി
ഹിന്ദുസ്ഥാനി രാഗം: നാട്ടക്കുറിഞ്ചി
അഭിനേതാക്കൾ: സുകന്യ, മോഹൻലാൽ
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: സിദ്ധാർത്ഥ് രമേഷ്
Album: രക്തസാക്ഷികൾ സിന്ദാബാദ്
- Singer: എം ജി ശ്രീകുമാർ
- Singer: കെ എസ് ചിത്ര
- Film / album: രക്തസാക്ഷികൾ സിന്ദാബാദ്
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി