Malayalam lyrics

പാടുവാൻ ഓർമ്മകളിൽ
പദങ്ങൾ തേടുകയായിരുന്നു
മൂളൂ നീ മോഹങ്ങൾ സ്വരങ്ങൾ തേടുകയായിരുന്നു
അതിലാദി താളച്ചോടു വെച്ചത് ലീലാമാനസം
അതിൽ ഇന്ദുകാന്തക്കല്ലു തൊട്ടത് മായാമാധവം (പാടുവാൻ...)
പാഴ്‌മരുഭൂവും  പാൽക്കടലാകും
വാർതിങ്കൾ പുഞ്ചിരിക്കേ (2)
കുങ്കുമരാഗം ചാർത്തീ യാമം (2)
മണ്ണിലെന്നും പുലരികളേകും ശ്രീമന്ത്രം (പാടുവാൻ..)
മഴവിൽ മുനയാൽ ആരെഴുതുന്നു
മലരിന്നിതളിൽ പ്രിയ കാവ്യം (2)
കതിരൊളിയാലെൻ പ്രാണനിലാരോ (2)
പൊൻ മുളം കുഴലൂതി വരുന്നൊരു ശ്രീരാഗം (പാടുവാൻ..)

Song video

Watch on YouTube

Song details

Music: എം ജി രാധാകൃഷ്ണൻ

Raaga: കല്യാണി

Film/album: വെള്ളാനകളുടെ നാട്