Malayalam lyrics
ആ.....ലലലാ...ലലലാ.. ലലലലാലലാലലാ നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു ഈ നീലരാവും ഞാനും കിനാവും അമൃതം പകരാൻ കാത്തിരിക്കുന്നു നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു ശ്രുതിമീട്ടി വന്നൂ പ്രിയ മോഹങ്ങൾ ഇതിലേ പൂങ്കാറ്റിൻ തേരിലിരുന്നൂ ആ സ്വരരാഗം മൂളി വരില്ലേ നീ മൃദുഹാസം തൂകി വരില്ലേ ശിശിരം ചൊരിയും പൂങ്കുളിരായി നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു ഏതോ സുഗന്ധം വരവായ് നീളേ ഇവിടെ ഞാനിന്നും ഏകാന്തയായി ആ സ്വപ്നലോകം ഇന്നേകുകില്ലേ നീ നൃത്തലോലൻ ആയി വരില്ലേ ഹൃദയം നിറയെ പൂങ്കിനാവായി നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു ഈ നീലരാവും ഞാനും കിനാവും അമൃതം പകരാൻ കാത്തിരിക്കുന്നു നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു
Song details
Music: മോഹൻ സിത്താര
Film/album: മഞ്ഞു പെയ്യുന്ന രാത്രി
- Singer: കെ എസ് ചിത്ര
- Film / album: മഞ്ഞു പെയ്യുന്ന രാത്രി
- Composer: മോഹൻ സിത്താര
- Lyricist: ചുനക്കര രാമൻകുട്ടി