Malayalam lyrics
പതിവായി പൗര്‍ണമി തോറും പടിവാതിലിനപ്പുറമെത്തി കണിവെള്ളരി കാഴ്ചവെയ്ക്കും കനകനിലാവേ ...കനകനിലാവേ (പതിവായി) മനസ്സിലെ പൂന്തേന്‍ കൂട്ടി മധുരിക്കും വെള്ളരി തിന്നാന്‍ കിളിവാതിലില്‍ വന്നില്ലല്ലോ വിരുന്നുകാരന്‍ (മനസ്സിലെ) മഴവില്ലിന്‍ പീലി ചുരുക്കി പകലാകും പൊന്‍മയില്‍ പോയാല്‍ പതിവായി പോരാറുണ്ടാ വിരുന്നുകാരന്‍ (പതിവായി ) ഇരുളുന്ന മാനത്തിന്റെ കരിനീലക്കാടുകള്‍ തോറും കരയാമ്പൂ നുള്ളിനടക്കും കറുത്ത പെണ്ണെ (ഇരുളുന്ന) ദൂരത്തെ കുന്നിന്മേലേ നീളുന്ന നിഴലിന്നുള്ളില്‍ നീയെങ്ങാന്‍ കണ്ടതുണ്ടോ കളിത്തോഴനെ? (പതിവായി ..)
Song information
വർഷം: 1964
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി സുശീല
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
വിശദവിവരങ്ങൾ: Latha Nair (Malayalam Lyrics)
വിഡിയോ: കല്യാണി
Album: ആദ്യകിരണങ്ങൾ
Explore this song
- Film / album: ആദ്യകിരണങ്ങൾ
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ