Malayalam lyrics

പണ്ടൊരു രാജ്യത്തൊരുരാജ്യത്തൊരു രാജകുമാരി
പഞ്ചമിരാവിന്‍ പൊന്നും തൊട്ടിലിലാടിയുറങ്ങി (പണ്ടൊരു)
ആയിരമോമല്‍ കണ്ണുകളോടെ അമ്മയടുക്കലിരുന്നു
അമ്മയ്ക്കൊരുമകളല്ലിപ്പൂമകളവളൊരു കുസൃതിക്കാരി (പണ്ടൊരു)
അങ്ങനെയങ്ങനെയന്നൊരു രാത്രിയിലമ്മയുറങ്ങിപ്പോയി
കര്‍ക്കടകക്കരിമുകിലുകളവളെ കറുത്തവാവിനു നല്‍കി (പണ്ടൊരു)
മാനത്തമ്മയുറക്കമുണര്‍ന്നു മകളെത്തേടിയലഞ്ഞു
കറുത്തവാവിന്‍ കല്ലറയിങ്കല്‍ കണ്മണി നിന്നു കരഞ്ഞൂ
അടുത്ത രാത്രിയില്‍ മകളുടെ പുഞ്ചിരിയമ്മയൊരിത്തിരി കണ്ടൂ
കറുത്ത മതിലിനു മീതെ മകളുടെ
മണിക്കിരീടം കണ്ടൂ (പണ്ടൊരു)

Song video

Watch on YouTube

Song details

വർഷം: 1966

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: എസ് ജാനകി

വർഗ്ഗീകരണം: മെലഡികൾ

വരികൾ: ശ്രീദേവി, വേണു

Album: പൂച്ചക്കണ്ണി