Malayalam lyrics

ഹരഹരോഹരഹര
പഴനിമലക്കോവിലിലെ പാല്‍ക്കാവടി
ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി
വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര
ആറുമുഖ ഹരോഹര ആദിരൂപ ഹരോഹര
അന്നക്കാവടീ അഗ്നിക്കാവടി
അഭിഷേക്കക്കാവടി കാവടി
കന്നിക്കാവടി കളഭക്കാവടി
കര്‍പ്പൂരക്കാവടി കാവടി
വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര
പഴനിമലക്കോവിലിലെ......
നീലമയിലേറി വിളയാടിവാവാ
വേലെടുത്തുവീരാകളിയാടിവാവാ
വെള്ളിമണിപ്പല്ലക്കിലേറിവാവാ
വേളിമലവാണരുളും വേലായുധാ വാവാ
വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര
പഴനിമലക്കോവിലിലെ......

Song video

Watch on YouTube

Song details

വർഷം: 1976

സംഗീതം: എം കെ അർജ്ജുനൻ

ഗാനരചന: പാപ്പനംകോട് ലക്ഷ്മണൻ

ഗായകർ: പി ജയചന്ദ്രൻ, കോറസ്

രാഗം: ആനന്ദഭൈരവി

അഭിനേതാക്കൾ: പ്രേം നസീർ, അടൂർ ഭാസി, ശ്രീലത നമ്പൂതിരി, വെട്ടൂർ പുരുഷൻ, മീന

വിശദവിവരങ്ങൾ: അജയ് മേനോൻ

വിഡിയോ: ഗാനസ്നേഹി

Album: പിക്‌ പോക്കറ്റ്‌