Malayalam lyrics

ആ...
പകരൂ ഗാനരസം - മനമേ
നുകരൂ രാഗരസം
പകരൂ ഗാനരസം
പല്ലവമര്‍മ്മരരഞ്ജിതതാളം
ആ...
പല്ലവമര്‍മ്മരരഞ്ജിതതാളം
മന്ദസമീരണ സഞ്ചിതമേളം
(പകരൂ ഗാനരസം)
സരള തരള സ്വരരാഗമരന്ദം
ആ...
സരള തരള സ്വരരാഗമരന്ദം
സരസവാണീ മധുരാധരസാരം
(പകരൂ ഗാനരസം)

Song video

Watch on YouTube

Song details

വർഷം: 1967

സംഗീതം: എ ടി ഉമ്മർ

ഗാനരചന: ഡോ പവിത്രൻ

ഗായകർ: എം.ബാ‍ലമുരളീകൃഷ്ണ

വരികൾ: ശ്രീദേവി, മാധവഭദ്രൻ

Album: തളിരുകൾ